പേരു പോലെത്തന്നെ ഒരു സംഭവമായിരുന്നു ഈ ഗ്രാമം. ഇരിങ്ങാലക്കുടക്കു തെക്ക് കിഴക്ക് ,കൊടൂങ്ങല്ലുരിനു വടക്കു കിഴക്ക് അതായിരുന്നു വിക്കി മാപിയ എന്ന ഭൂലോക സ്തല കണ്ടുപിടുത്ത യന്ത്രത്തില് പതിഞ്ഞിരുന്നത്....ഇരിങ്ങാലക്കുടയും,കൊടൂങ്ങല്ലുരും പിന്നെ ചാലക്കുടിയും, 'കല്ലംകുന്നിനു അടുത്ത്' എന്നാണു ചരിത്രകാരന്മാര് അവരുടെ ജീവിതാനുഭവത്തില് പറയുന്നത്.
ഭൂമി ശാസ്ത്രപരമായിട്ടു വളരെ പ്രത്യേകത ഉളള ഒരു സ്തലം.... എയര്‍പോര്‍ട്ട് 45 കി. മീ. അകലം...എന്‍ എച് 12 കി മീ അകലം.... കരുവന്നൂര്പുഴ 8 കി മീ അകലം.... പെരിഞ്ഞനം കടപ്പുറം 10 കി. മീ. അകലം..... അങ്ങനെ ദുഫായ്,അമേരിക്ക,അന്റാര്‍റ്റിക്ക തുടങ്ങിയ എല്ലാ രാജ്യത്തേക്കും ഈസി ആക്‍സസ് ആയിരുന്നു കല്ലംകുന്ന് . എല്ലാം കൊണ്ടും ഒരു ഒന്ന്,ഒന്നര സംഭവമായിരുന്നു ഈ ഗ്രാമം. ഈ രാജ്യത്ത് സൊഷ്യലിസം വരുമെന്നാഗ്രഹിച്ച കുറെ ആളുകള്‍ ഇവിടെ പണ്ടെ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.ഒരു സ്കൂള് പോലും രണ്ടു കി. മീ. അകലത്തില് ഇല്ലായിരുന്നു എന്നു അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും അതു മനസ്സിലായിരുന്നു...... അതുകൊണ്ടു രണ്ടു കി. മീ. അകലത്തില് ഉള്ള ഒരു ഗവ. സ്കൂളില് അയിരുന്നു ഞങ്ങള്‍ക്കു എല്‍. കെ. ജി. , യു. കെ. ജി. , എല്‍.പി, യു.പി. പിന്നെ ഹൈസ്കൂള് ,പ്ലുസ് റ്റു അങ്ങനെ എല്ലാം.............
സാധാരണക്കാരുടെ വീട്ടിലെ കുട്ടികള്‍ക്കു ഇന്നുള്ളതിന്റെ പത്തിലൊന്ന് വില പോലും ഇല്ലാത്ത കാലമാണ്. സൊഷ്യലിസം വരുമെന്നാഗ്രഹിച്ച കുറെ ആളുകളും, അവരുടെ മക്കളും നിരങ്ങിയിട്ടും സൊഷ്യലിസം വരാത്തതിനാല് അവരുടെ പുതിയ തലമുറയെ ഇരിങ്ങാലകുടക്കു, ആന്‍ഗലെയ സ്കൂളില് വിട്ടാണു എല്‍ കെ ജി , യു കെ ജി , എല്‍.പി, യുപി,ഹൈസ്കൂള് പിന്നെ പ്ലസ് റ്റു.മുതലയവ വികസിപ്പിച്ചത്.എന്നാലും എനിക്കാ യോഗമൊന്നും ഇല്ലായിരുന്നു.അല്ലേലും ആര്‍ക്കു വേണം അതെല്ലാം..അല്ലാപിന്നെ....
അതുകൊണ്ടു എനിക്ക് ഒരു ഗവ.സ്കൂളില് ഒന്ന് മുതല് പത്ത് വരെ നിരങ്ങാന്‍ പറ്റി."നടവരബ് ഗവ.സ്കൂള്‍". സലീംകുമാര് മുതല് വടിവേലു വരെയും, റ്റി. ജി. രവി മുതല് പ്രതാപ്പ്പോത്തന്‍ വരെയും പിന്നെ പേരു പറയാന്‍ പറ്റാത്ത കുറേ നായികമാരും ഉണ്ടായിട്ടും പത്ത് ദിവസം പോലും തികക്കാതെ പൊട്ടുന്ന പടം പൊലേ ആയിരുന്നു സ്കൂള്.എല്ലാവരും ഹീറൊമാര് ആര്‍ക്കും ഒന്നും അറിയത്തുമില്ല......
എന്നാല്‍ കാശുവച്ച് ഗോട്ടി കളിയും,പംബരം കൊത്തും കൂടെക്കൂടെയുള്ള സമരങ്ങളും പ്രകടനങ്ങളും ബസിന് കല്ലെടുത്ത് എറിയലുമെല്ലാമായിരുന്നു ഹീറൊമാരെ നിര്‍ണ്ണയിക്കുന്ന ഘടകം.അതില് അവസാനം പ്രഖ്യാപിച്ചതു (സമരങ്ങളും പ്രകടനങ്ങളും) ഒരു സംഭവമയിരുന്നു.
പിള്ളേരേം,ടീച്ചേര്‍സിനേയും നേരത്തെ വീട്ടില്‍ വിടണം,റോഡിലൂടെ പോകുന്ന ബസിനു കല്ലെടുത്ത് എറിയണം. വെല്ലവന്റെയുംബസിനു കല്ലെടുത്ത് എറിയല്!! യാതൊരുവിധ പ്രകോപനവുമില്ലാതെ റോഡിലൂടെ പോകുന്ന ഒരു ബസ്, അതിനു ഒരു ഓട്ടുമുറി (സാഹചര്യം അനുസരിച്ചു ഇഷ്ടിക,കരിങ്കല്ല്,പട്ടവടി എന്നിവയുമാവാം) എടുത്ത് ഒറ്റ വീക്ക് .. ചുമ്മാ.. എന്തിനത് ചെയ്തുവെന്നത് ആര്‍ക്കും അറിയില്ല,അല്ലെങ്കില് അറിയേണ്ട ആവശ്യം ഇല്ല. ഉന്നം ടെസ്റ്റ് ചെയ്തതാണോ? ശബ്ദം ടെസ്റ്റ് ചെയ്തതാണോ? ഒന്നും അറിയില്ല....
മണിയടിച്ചു !! സ്കൂളിലല്ല , പുറത്ത്...
വിദ്യാര്‍ത്ധി ഐക്യം.................... സി...ന്ധാ.....ബാദ്...
വിദ്യാര്‍ത്ധി ഐക്യം.................... സിന്ധാബാദ്...
രണ്ടണ്ണം കഴിഞ്ഞപ്പോഴായിരുന്നു അതു മനസ്സിലയതു... സ്കൂളിലല്ല മണിയടിത്, സ്കൂളില് മണി ഇതുവരെയും സമയത്തിനു അടിച്ചിട്ടില്ല...അടിക്കാറുമില്ലാ ...പത്ത് മിനുറ്റു വൈകി അല്ലെല് പതിനഞു മിനുറ്റു ലേറ്റായി......എന്തായാലും ക്രിഷ്ണന്‍കുട്ടി മാഷ് വന്നിട്ട്, അതാണു സ്കൂളിനു "പത്ത് മണി".
പിന്നെയും മണിഅടിച്ചു !! ഇതു സ്കൂളില് തന്നെ ആയിരുന്നു.
വിദ്യാര്‍ത്ധി ഐക്യം.................സുരേഷ് ആഞ്ഞു വിളിച്ചു. ... സിന്ധാബാദ്.............
പിന്നെ ഒരു ഒഴുക്കായിരുന്നു... തിരുവനന്തപുരം ജില്ലയില് കെ എസ് യു കാരനെ തല്ലിയവര്‍ക്കെതിരെ, ഈ ഗവ. സ്കൂളില് എല്‍. കെ. ജി. , യു. കെ. ജി. , എല്‍.പി, യു.പി. പിന്നെ ഹൈസ്കൂള് , പ്ലുസ് റ്റു അങ്ങനെ എല്ലായിടത്തും പ്രതിഷേധം .......
സമയത്തിനു സമരം തീര്‍ന്നു ഇനി പ്രകടനം ആന്‍ഡ് ബസിന് കല്ലെടുത്ത് എറിയല്.......ഇരിങ്ങാലക്കുട കൊടൂങ്ങല്ലുര് റൂട്ട് സ്കൂളിനു മുന്നിലാണു. കെ.കെ മേനോനും , എം.സ് മേനോനും (ബസിന്റെ പേരാണ്) തലങ്ങും വിലങ്ങും ഒടുന്ന കാലം....
എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടെന്നാണല്ലോ!!! അതാ വരുന്നു ഒരു ബസ് ... 'മേനോന്‍' എന്ന് അവസാനം പേരുള്ള ഒരു ബസ് ....,
ആരും കല്ലെടുത്തില്ലാ, ആരും എറിഞ്ഞില്ലാ.... ബസ് വന്നു , നിന്നു. ഒരു 50 മീറ്റര്‍ അകലെ.
ഹേയ് ...പേടി ആയിട്ടൊന്നുല്ലാ... എന്തിനാ വെറുതേ.പിള്ളേരല്ലേ, പിണ്ണാക്കിന്റെ പോലും വിലയില്ലാത്തവരല്ലേ, വിവരവും... എന്നെല്ലാം ആരോടൊ അലക്ഷ്യമായി പറഞ്ഞുകൊണ്ടു,അത്യാവശ്യം വരുമ്പോള് എടുക്കാം' എന്നുകരുതി റിസര്‍വ്വായി സൂക്ഷിച്ചിരുന്ന ഒരു ചെറിയ കബി പാരയുമായി.. ... ഇതാ.... കന്റ്ക്ടര്‍ ഇറങ്ങി വരുന്നു....
ഞാനില്ലാതെ നീ ഒലത്തും എന്ന ഭാവത്തില്‍ കൂടെ ഒരു ഉസിരന്‍ ഡയലൊഗു മായി ബസിലെ 'കിളി'യുമുണ്ടു. "നായീന്റെ മക്കളെ..നിന്നെയൊക്കെ വെട്ടി, കണ്ടം തുണ്ടമാക്കി തെങ്ങിന്റെ കടക്കിട്ട് മൂടുമെടാ" ......വെറുതെ.........ചുമ്മാ........... എന്നൊക്കെ മനസ്സില്‍ വിചാരിച്ചുകാണും...
എല്ലാം കാണുന്നവന്‍ "സാക്ഷി" എന്നാണല്ലൊ മണിച്ചനും മമ്മൂട്ടിക്കും ഷെയറ് ഉള്ള ചാനല്‍ പറയുന്നത്...ബട്ട്.. ഇവിടെ "സാക്ഷി" അല്ല കണ്ടതു , വിശുദ്ധസെബാസ്റ്റ്യാനോസ് അമ്പേറ്റ് നില്‍ക്കുമ്പോലെ കാല് ചാരി അതാ ബസിനു അടുത്തുള്ള പ്ലാവില് ഷാജി.... അവനാണു കണ്ടതു...എല്ലാം കാണുന്നത്.
"കോളനി ഷാജി...."
വയസ്സു 22 , ഒരു വര്‍ഷം മുന്ന് ഷാജി സ്കൂളിനോടു വിട പറയുബോള്‍ അവനും വല്യ നിസ്ചയം ഇല്ലാരുന്നു,പിന്നെ ഡ്രൈവിന്‍ഗ് പഠiക്കാന്‍ പോയപ്പോള്‍ അതു മനസ്സിലായി...അവനാണു ബസിനു അടുത്തുള്ള പ്ലാവില് ,കാല് ചാരി ......അവന്റെ നില്പ്പ് കണ്ടാല്‍ 'പെറ്റ'മ്മ പോലും സഹിക്കില്ല! ഇനി ഒരവസരം തന്നാല്‍ ഡിഗ്രീ പോലും ഒരു വര്‍ഷത്തില്‍ തീര്‍ക്കാം,എന്നാലും എനിക്കു ഈ സ്കൂളില്‍ തന്നെ കേറണം എന്നാണൊ അതോ ഞാനിതെത്ര കണ്ടതാ? എന്ന ഭാവമോ, ഒന്നും അങ്ങടു ക്ലിയറ് അല്ലാ.
സ്കൂളിനോടു ചേര്‍ന്ന് ഗേറ്റില്‍ ഘന ഗംഭീരമായ വിദ്യാര്‍ത്ധി പ്രകടനം......
മുന്നില്‍ കന്റ്ക്ടര്‍, പിന്നെ കിളി.....
രണ്ട് പോലീസുകാര്‍ വിദ്യാര്‍ത്ധികളെ പേടിപ്പിക്കുന്നു.......കന്റ്ക്ടറെ തെറി പറയുന്നു....
"അറുപത്തേഴൊരുകാലത്ത് വള്ളി ട്രവസറു പാന്റാക്കാന്‍....സമരം ചെയ്ത പോലീസേ...ഞങ്ങടെ നേതാവു ഉമ്മന്‍ ചാണ്ടി.. തുന്നിതന്നൊരു പാന്റുമിട്ട്......ഞങ്ങടെ നേരെ പോരിനു വന്നാല്‍ ......."
സുരേഷ് നല്ല ഫോമിലാ... പ്രകടനം ആഞ്ഞു വിളിച്ചു.....
പെട്ടന്നാണു അതു കേട്ടതു "ചളിക്കീ .....പിളിക്ീ....ചളുക്കും... ഏന്റമ്മോ"!!!!!!!!!!!ബസിന്റെ ചില്ലു പൊട്ടി... പിന്നെ കേട്ടതു കരച്ചില്‍,ബസിന്റെ ബാക്കുസീറ്റിലിരുന്ന ഇരിങ്ങാലകുട ചന്തക്കു കുംബ്ലങ്ങയുമായി പോകുന്ന ഒരു വല്യപ്പന്‍.മുന്നില്‍ അങ്ങ് ദൂരെ സ്കൂളിനു മുന്നില്‍ നടക്കുന്ന സമരം കാണാന്‍ ബാക്കുസീറ്റിലിരുന്ന് എത്തി നോക്കിയ പാവം വല്യപ്പന്‍!
50 മീറ്റര്‍ അകലെ പിള്ളേരെ പേടിച്ചു നിര്‍ത്തിയിട്ട ബസിന്റെ ചില്ലു പൊട്ടി.....
എങ്ങനെ? ആആആആആ........... എനിക്കെങ്ങനെ അറിയാം?
അന്ന് പക്ഷെ പേരെന്‍സ് വന്നില്ലാ,കാരണം ബസിനു കല്ലെടുത്ത് എറിഞ്ഞത് ആരാന്ന് ഒരു നിസ്ചയവുമില്ലാ!
കന്റ്ക്ടര്‍,കിളി പിന്നെ ഡ്രൈവര്‍ അങ്ങനെ ബസുമായി ബന്ധമുള്ളവര്‍ 'പട്ടണപ്രവേശ'ത്തില്‍ ലാലേട്ടനും, വാസേട്ടനും പുതിയ വീടിനുള്ളില്‍ സെര്‍ച്ച് നടത്തിയപോലെയെല്ലാം എന്തെല്ലാമോ കാണിച്ചു.നിരീഷിച്ചു,ചുറ്റും പാഠമാണ്. പക്ഷെ അവര്‍ക്കു 'മാള'യെ കിട്ടിയപോലെ ഇവിടെ ആരെയും കിട്ടിയില്ലാ...
രണ്ട് ബസും കൂടി തടഞ്ഞ്, ബസു കാത്തുനിന്നവരെ അതില്‍ കയറ്റിവിട്ട്, അമ്മുക്കായുടെ പെട്ടികടയില്‍ നിന്നും ഒരു സോഡയും കുടിച്ചു വെള്ളാങ്ങല്ലൂര്‍ 'ബിബിനില്‍' നൂണ്‍ഷൊ "വിയറ്റ്നാം കോളനി "കാണാന്‍ പോകുബോള്‍ കന്റ്ക്ടര്‍,കിളി പിന്നെ കുറച്ചു നാട്ടുകാരും കൂടി നിന്നു 'എന്നാലും ഇതാരു ചെയ്തു' ഏന്നു ബസിന്റെ ഡ്രൈവറോട് ചോദിക്കുംബോഴും.....ഷാജി അവിടെതതന്നെ ഉണ്ടായിരുന്നു.
അടുത്തുള്ള പ്ലാവില് ,കാലും ചാരി ...... അണ്ടാണി കുളത്തിലേക്കു നോക്കി..............
"കോളനി ഷാജി...."
.
No comments:
Post a Comment