Wednesday, October 31, 2007
പണ്ട് അതായത് ഓര്‍ക്കുട്ട് ഉണ്ടാകുന്നതിനും മുമ്പ് നാട്ടുകവലയുടെ അഭിമാനമായിരുന്ന ഇരുട്ടുകുത്തി വാസുവേട്ടന് 'ഹലോ ഹവുഡുയുഡു' എന്ന സൗഹൃദക്കൂട്ടായ്മ തുടങ്ങിവച്ചു.ഷാപ്പിന്റെ അപ്പുറത്തുള്ള കലുങ്കുമ്മെ ഇരുന്ന് വഴിപോക്കരോട് വാസുവേട്ടന് "ഹലോ ഫ്രന്‍ഡ് ഹവുഡുയുഡു" എന്നുപറഞ്ഞിരുന്നു.വെള്ളത്തൂവല്‍ സ്റ്റേഷനില്‍ പുതുതായ് വന്ന സബ് ഇന്‍സ്പെക്ടര്‍ മിന്നല്ചന്ദ്രന് സാറിനോടായിരുന്നു വാസുവേട്ടന് അവസാനമായ് ഹലോ പറഞ്ഞത്.... സാറിനോടൊപ്പം ലോക്കപ്പ് സന്ദര്‍ശനം കഴിഞ്ഞുവന്ന വാസുവേട്ടന് പിന്നീടൊരിക്കലും കൂട്ടുകാരെ വിഷ്ചെയ്തിട്ടില്ലാ; ചുമയും ശ്വാസംമുട്ടലുമായിരുന്നു കാരണം.ഏറെ താമസിയാതെ ഓഗസ്റ്റ്മാസം അഞ്ചാം തിയതി ഇരുട്ടുകുത്തി വാസുവേട്ടന് കഥാവശേഷനായ്..... അദ്ധേഹത്തിന്റെ ഓര്‍മ്മക്കായ് ഇന്നു ലോകം മുഴുവനും ഓഗസ്റ്റ് അഞ്ചാം തിയതി ലോക ഫ്രന്‍ഡ്ഷിപ്പ് ദിനമായ് കൊണ്ടാടുന്നു.കൂട്ടുകാരെ ഈമെസ്സെജ് പത്തുപേര്‍ക്ക് പാസ്ചെയ്യുക(കഴിഞ്ഞവര്‍ഷം ഇതിന്റെ പത്തു കോപ്പി പ്രചരിപ്പിച്ച മൊയ്തൂട്ടിക്കായ്ക്ക് ലോട്ടറിയടിച്ചു, ഇതിനെ പരിഹസിച്ച് ഡിലീറ്റിയ പൂതക്കുഴിപാപ്പനെ പട്ടികടിച്ചു.....
Subscribe to:
Post Comments (Atom)
2 comments:
സ്വാഗതം സുഹൃത്തേ...
Dear Blogger,
You are writing "In its whole history, KSU has never attacked SFI".
When I was studying in college, I heard KSU leaders making speach about ONLY one Murali from Thevara College whom SFI students killed. Whereas SFI leaders are saying now that KSU-RSS-INTUC goons killed around 35 SFI activists within the campus.
Post a Comment